ജോർദാനിൽ കുടുങ്ങിയ ദിനങ്ങൾക്കും , നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈൻ കാലാവധിക്കും ശേഷം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം കഴിയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. വീട്ടിൽ കഴിയുന്ന താരത്തിന്റെ പുതിയ ലുക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയുടെ ജീവിതപങ്കാളിയായ സുപ്രിയ. പൃഥ്വിയും സുപ്രിയയും ഒരുമിച്ചുള്ള ചിത്രമാണിത്. ക്ലീൻ ഷെയ്‌വ് ചെയ്ത പുതിയ ലുക്കിലുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം.
View this post on Instagram
Gym body with no Thaadi! Finally! #ThaadikaranIsChikna#GuessWhoShavedAfterMonths
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആടുജീവിതം എന്ന് സിനിമയുടെ ചിത്രീകരണത്തിനായി ജോർദനിൽ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് സിനിമ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായത്.
Rea More: കീർത്തിയുടെ ‘പെൻഗ്വിൻ’, മേക്കപ്പിനെ കുറിച്ച് നിമിഷ; സിനിമ ലോകത്തെ വിശേഷങ്ങൾ
പൃഥ്വിരാജ് മടങ്ങിയെത്തിയ ശേഷമുള്ള ഒന്നുചേരലിന്റെ നിമിഷം അടക്കമുള്ള ചിത്രങ്ങളും സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
മേയ് 22നാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പൃഥ്വിരാജും സംഘവും. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

അതേസമയം ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെഫലം കഴിഞ്ഞദിവസം പൃഥ്വി പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ഇപ്പോൾ ക്വറന്റീൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുകയാണ് താരം.

വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിങ്ങ് തീർക്കാൻ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിൻ രചിച്ച ‘ആടുജീവിതം’ പുസ്‌തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.
മേയ് 22നാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പൃഥ്വിരാജും സംഘവും. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.
Also Read: പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു