/indian-express-malayalam/media/media_files/2025/11/18/prithviraj-sukumaran-net-worth-fi-2025-11-18-18-17-01.jpg)
/indian-express-malayalam/media/media_files/2025/11/19/prithviraj-sukumaran-net-worth-4-2025-11-19-11-59-41.jpg)
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ ശക്തമായൊരു സാമ്രാജ്യം പടുത്തുയർത്തിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ.
/indian-express-malayalam/media/media_files/2025/11/19/prithviraj-sukumaran-net-worth-3-2025-11-19-11-59-41.jpg)
പൃഥ്വിയുടെ കരിയർ അഭിനയത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു നടൻ എന്നതിലുപരി സംവിധാനം, നിർമ്മാണം എന്നീ മേഖലകളിലും പൃഥ്വിരാജ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിലും തൻ്റെ വൈദഗ്ദ്ധ്യം തെളിയിച്ച ഈ ബഹുമുഖ പ്രതിഭ, ഈ മേഖലകളിലെ വിജയകരമായ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ വരുമാനം നേടുകയും മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായി മാറുകയും ചെയ്തു.
/indian-express-malayalam/media/media_files/2025/11/19/prithviraj-sukumaran-net-worth-2-2025-11-19-11-59-41.jpg)
മലയാള സിനിമയിലെ മുൻനിര നടന്മാരിലൊരാളായ പൃഥ്വിരാജ് സുകുമാരൻ, താരമൂല്യത്തിലും സാമ്പത്തിക കണക്കുകളിലും ഏറെ മുന്നിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസബിളിൻ്റെ 2023-ലെ റിപ്പോർട്ട് അനുസരിച്ച്, പൃഥ്വിരാജിൻ്റെ ഏകദേശ ആസ്തി 6.5 മില്യൺ യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 54 കോടി). മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ പൃഥ്വിരാജ് മുൻപന്തിയിലാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി അദ്ദേഹം 4 കോടിക്കും 10 കോടിക്കും ഇടയിലാണ് പ്രതിഫലം ഈടാക്കുന്നത്.
/indian-express-malayalam/media/media_files/2025/11/19/prithviraj-sukumaran-net-worth-1-2025-11-19-11-59-41.jpg)
ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ ചുവടുവെപ്പിന് ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ. എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'വാരണാസി'യിൽ പൃഥ്വി പ്രധാന വേഷം ചെയ്യുന്നു. ഈ ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് 10 കോടിയിലധികം രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഇത് താരത്തിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിലൊന്നാണ്. 1100 കോടി രൂപയുടെ ബൃഹത്തായ ബജറ്റിലാണ് 'വാരണാസി' ഒരുങ്ങുന്നത്.
/indian-express-malayalam/media/media_files/2025/11/19/12-2025-11-19-11-59-41.jpg)
പൃഥ്വിരാജിനൊപ്പം സൂപ്പർതാരങ്ങളായ മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരും ഈ അന്താരാഷ്ട്ര പ്രോജക്റ്റിൽ അണിനിരക്കുന്നുണ്ട്. ഈ പാൻ-ഇന്ത്യൻ ചിത്രം ഇന്ത്യൻ സിനിമയിൽ പൃഥ്വിരാജിൻ്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/supriya-menon-prithviraj-6.jpg)
സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' ഒരു വലിയ വിജയമായിരുന്നു. തുടർന്നു വന്ന എമ്പുരാനും ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാന്റെ സ്ഥാനം.
/indian-express-malayalam/media/media_files/2025/11/19/prithviraj-sukumaran-net-worth-5-2025-11-19-11-59-41.jpg)
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഈ കമ്പനി ഇന്ന് ഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളായി വളർന്നിരിക്കുകയാണ്. 'ഡ്രൈവിംഗ് ലൈസൻസ്', 'കടുവ' തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാണത്തിന് പിന്നിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു.
/indian-express-malayalam/media/media_files/2024/10/16/prithviraj-birthday-supriya-ally-3.jpg)
സിനിമയ്ക്കു പുറമെ, പരസ്യമേഖലയിലെയും മിന്നുംതാരമാണ് പൃഥ്വിരാജ്. കല്യാൺ സിൽക്സ്, അസറ്റ് ഹോംസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് പൃഥ്വിരാജ്.
/indian-express-malayalam/media/media_files/prithviraj-supriya-malavika-wedding-reception-3.jpg)
കൊച്ചിയിലെ ആഢംബര ഫ്ളാറ്റ് കൂടാതെ മുംബൈയിലെ ബാന്ദ്ര, പാലീ ഹിൽ പ്രദേശത്ത് 'പരിശ്രം ബൈ റുസ്തംജി' കോംപ്ലക്സിൽ 17 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെൻ്റും പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/RWiAnsUFbPkzsqZe8nrb.jpg)
ആഢംബര കാറുകളുടെ വമ്പൻ ശേഖരവും പൃഥ്വിയ്ക്ക് സ്വന്തമായുണ്ട്. 4.22 കോടി വില വരുന്ന ലംബോർഗിനി ഉറൂസ്, 3.30 കോടി വില വരുന്ന ഐക്കോണിക് '0001' എന്ന ലൈസൻസ് പ്ലേറ്റുള്ള മെഴ്സിഡസ്-AMG G 63 , 2.45 കോടിയുടെ വിൻ്റേജ് മോഡലായ റേഞ്ച് റോവർ വോഗ്, 2.30 കോടിയുടെ ലാൻഡ് റോവർ ഡിഫൻഡർ 110, 1.96 കോടിയുടെ പോർഷെ കയെൻ എന്നിവ പൃഥ്വിയുടെ വാഹനശേഖരത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us