scorecardresearch

പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

Prithviraj Sukumaran Net Worth: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് തന്റേതായൊരു സാമ്രാജ്യം പടുത്തുയർത്തിയ പൃഥ്വിരാജിന്റെ ആസ്തി എത്രയെന്നറിയാമോ?

Prithviraj Sukumaran Net Worth: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് തന്റേതായൊരു സാമ്രാജ്യം പടുത്തുയർത്തിയ പൃഥ്വിരാജിന്റെ ആസ്തി എത്രയെന്നറിയാമോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prithviraj Sukumaran net worth

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് തന്റേതായൊരു സാമ്രാജ്യം പടുത്തുയർത്തിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിൽ മാത്രം ഒതുങ്ങുന്നതല്ല പൃഥ്വിരാജിന്റെ കരിയർ. സംവിധാനം, നിർമ്മാണം തുടങ്ങിയ മേഖലകളിലും പൃഥ്വി തൻ്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിലും തൻ്റെ വൈദഗ്ദ്ധ്യം തെളിയിച്ച ഈ നടൻ അതുവഴി ശ്രദ്ധേയമായ വരുമാനം നേടുകയും ചെയ്തു.

Advertisment

ഏഷ്യാനെറ്റ് ന്യൂസബിളിൻ്റെ 2023-ലെ റിപ്പോർട്ട് അനുസരിച്ച്, പൃഥ്വിരാജ് സുകുമാരൻ്റെ ഏകദേശ ആസ്തി 6.5 മില്യൺ യുഎസ് ഡോളർ (ഏകദേശം 54 കോടി രൂപ) ആണ്. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളാണ് പൃഥ്വിരാജ്. ഒരു സിനിമയ്ക്ക് 4 കോടിക്കും 10 കോടിക്കും ഇടയിലാണ്  പൃഥ്വിരാജ് പ്രതിഫലം ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്. 

Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ

അതേസമയം, 1100 കോടിയെന്ന ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന എസ്.എസ്. രാജമൗലിയുടെ 'വാരണാസി'യ്ക്ക് വേണ്ടി 10 കോടിയിലേറെയാണ് പൃഥ്വി പ്രതിഫലമായി കൈപ്പറ്റുന്നത്.  മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരും ചിത്രത്തിലുണ്ട്. 

Advertisment

സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' ഒരു വലിയ വിജയമായിരുന്നു. തുടർന്നു വന്ന എമ്പുരാനും ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാന്റെ സ്ഥാനം. 

Also Read: രാജമൗലിയുടെ വാരണാസിയ്ക്ക് വേണ്ടി പൃഥ്വിരാജ് വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഈ കമ്പനി ഇന്ന് ഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളായി വളർന്നിരിക്കുകയാണ്. 'ഡ്രൈവിംഗ് ലൈസൻസ്', 'കടുവ' തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാണത്തിന് പിന്നിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു.

സിനിമയ്ക്കു പുറമെ, പരസ്യമേഖലയിലെയും മിന്നുംതാരമാണ് പൃഥ്വിരാജ്.  കല്യാൺ സിൽക്സ്, അസറ്റ് ഹോംസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് പൃഥ്വിരാജ്. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

കൊച്ചിയിലെ ആഢംബര ഫ്ളാറ്റ് കൂടാതെ മുംബൈയിലെ ബാന്ദ്ര, പാലീ ഹിൽ പ്രദേശത്ത് 'പരിശ്രം ബൈ റുസ്തംജി' കോംപ്ലക്സിൽ 17 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്‌മെൻ്റും പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. 

ആഢംബര കാറുകളുടെ വമ്പൻ ശേഖരവും പൃഥ്വിയ്ക്ക് സ്വന്തമായുണ്ട്. 4.22 കോടി വില വരുന്ന ലംബോർഗിനി ഉറൂസ്,  3.30 കോടി വില വരുന്ന ഐക്കോണിക് '0001' എന്ന ലൈസൻസ് പ്ലേറ്റുള്ള മെഴ്‌സിഡസ്-AMG G 63 , 2.45 കോടിയുടെ  വിൻ്റേജ് മോഡലായ റേഞ്ച് റോവർ വോഗ്, 2.30 കോടിയുടെ ലാൻഡ് റോവർ ഡിഫൻഡർ 110, 1.96 കോടിയുടെ പോർഷെ കയെൻ എന്നിവ പൃഥ്വിയുടെ വാഹനശേഖരത്തിലുണ്ട്. 

Also Read: 'നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു'; ദുൽഖറിനോട് മമ്മൂട്ടി

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: