തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ പന്ത്രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടിയെ അന്വേഷിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാനാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

തന്റെ മുഖഛായയുള്ള ആണ്‍കുട്ടിയെ അറിയാമോ എന്നു ചോദിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ജലി മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ