മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ആക്ഷനും കട്ടും പറയാന്‍ സാധിച്ചത് സിനിമാ ജീവിതത്തിലെ ഹൈലൈറ്റ് എന്ന് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയ താരത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ പൃഥ്വിരാജ് നന്ദി പറഞ്ഞത്.

“ലാലേട്ടന്‍ ലൂസിഫറിനും സ്റ്റീഫന്‍ നേടുംപള്ളിയ്ക്കും വിട പറയുന്ന ദിവസമാണ് ഇന്ന്. ഇന്ന് വരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയാണത്. ‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംക്ഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ലഎന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.

നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും,” പൃഥ്വിരാജ് ഫേസ്ബുക്കില്‍ പറഞ്ഞു.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മഞ്ജു വാര്യര്‍, ടോവീനോ തോമസ്‌, വിവേക് ഒബ്രോയ് എന്നിവരാണ് മറ്റു മുഖ്യ അഭിനേതാക്കള്‍.

 

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ പഠന കാലമാണ് ഇപ്പോള്‍ നടക്കുന്നത് ‘ലൂസിഫര്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയില്‍ പൃഥ്വിരാജ് ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്.

“ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്,” എന്നാണ് പൃഥ്വി അന്ന് കുറിച്ചത്.  ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.  ചിത്രത്തിലെ ഒരു ബ്രഹ്മാണ്ഡ രംഗം സെപ്റ്റംബര്‍ മാസം തിരുവനന്തപുരത്ത് ഷൂട്ട്‌ ചെയ്തിരുന്നു.

Read More: കൊടിയേന്താന്‍ ലാലേട്ടന്‍: ‘ലൂസിഫര്‍’ ചിത്രീകരണ ചിത്രങ്ങള്‍, വീഡിയോ

mohanlal lucifer, mohanlal, prithviraj, പൃഥ്വിരാജ്, ലൂസിഫര്‍, മോഹന്‍ലാല്‍, മോഹന്‍ലാല്‍ പുതിയ ചിത്രം, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

mohanlal lucifer, mohanlal, prithviraj, പൃഥ്വിരാജ്, ലൂസിഫര്‍, മോഹന്‍ലാല്‍, മോഹന്‍ലാല്‍ പുതിയ ചിത്രം, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“സിനിമാ ജീവിതത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ധര്‍മത്തിലാണ് രാജു ഇപ്പോള്‍. ‘ലൂസിഫര്‍’ എന്ന സിനിമ തന്നെയാണ് ആ നാഴികക്കല്ല്. ഇത്രയും തിരക്കേറിയ നടന്‍, എല്ലാം മാറ്റിവച്ച് തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.”, ‘ലൂസിഫര്‍’ നിന്നും പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ