കൊച്ചി: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ആരാധകരും സിനിമ ലോകവും ആവേശത്തിലാണ്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന് എന്ന് സംവിധായകന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട പൃഥ്വിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എമ്പുരാന്റെ ബജറ്റ് സംബന്ധിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് ഞെട്ടിയ പൃഥ്വിയെയാണ് പോസ്റ്റില്‍ ദൃശ്യമാകുന്നത്. രസകരമായ അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.
രാജൂ എമ്പുരാന് ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ എന്ന ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് കണ്ണ് തള്ളുന്നതായാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. ഫോട്ടോയ്ക്ക് താഴെ ലൂസിഫറില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത സാനിയ ഇയ്യപ്പന്‍ പൊട്ടിച്ചിരി കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2021 ലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരുന്നത്. കോവിഡ് വ്യാപനം മൂലം മാറ്റി വയ്ക്കുകയായിരുന്നു.
നിലിവില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിങ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൃഥ്വിക്ക് പുറമെ കല്യാണി പ്രയദര്ശന് , മീന, കനിഹ, ലാലു അലക്സ്, മുരളി ഗോപി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Also Read:ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; നേരിടേണ്ടി വന്ന തട്ടിപ്പിന്റെ കഥയുമായി ആര്യ