നടന്‍, സംവിധായകന്‍ എന്നീ റോളുകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരന്‍. സംവിധായകന്റെ കുപ്പായമണിഞ്ഞ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് പറഞ്ഞിട്ടുമുണ്ട്.
‘ബ്രോ ഡാഡി’ യുടെ ഷൂട്ടിങ് വേളയിലെ താരത്തിന്റെ ഒരു ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് എന്തൊ കാര്യമായി എഴുതുന്ന ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്.
“റോഡിന് നടുവില്‍ വച്ച് പ്രചോദനം ലഭിക്കുമ്പോള്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും, എഴുതും. ബ്രോ ഡാഡി ദിനങ്ങള്‍,” പൃഥ്വി കുറിച്ചു.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലിന് പുറമെ പൃഥ്വിയും പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരുവര്‍ക്കും പുറമെ കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, മുരളി ഗോപി എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സ്ഥിരീകരിച്ചിരുന്നു.
Also Read: ‘മല്ലൂസ് വാക്കിങ് എറൗണ്ട് ഇൻ ശൃംഗാര ചെന്നൈ;’ പുതിയ ഡാൻസ് വീഡിയോയുമായി ശോഭന