സിഐഡി രാംദാസിന് എന്റെ നമ്പര്‍ കൊടുത്തോ? പൃഥ്വിയോട് ദുല്‍ഖര്‍

പൃഥിരാജിന്റെ പുതിയ ചിത്രമായ ഭ്രമം ഇന്ന് അര്‍ദ്ധരാത്രിയോടെ ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തും

Bhramam Movie, Dulquer
Photo: Twitter/ Dulquer Salman

കൊച്ചി: സിനിമ മേഖലയില്‍ സുഹൃത്ത് വലയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. അതില്‍ പ്രധാനിയാണ് നടനും സംവിധായകനും കൂടിയായ പൃഥ്വിരാജ് സുകുമാരന്‍. ഇരുവരും കുടുംബവുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുമുണ്ട്. പൃഥി ഒരു സഹോദര തുല്യനാണെന്നാണ് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞത്.

പൃഥിരാജിന്റെ പുതിയ ചിത്രമായ ഭ്രമം ഇന്ന് അര്‍ദ്ധരാത്രിയോടെ ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന് വ്യത്യസ്തമായ രീതിയില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. “എന്നില്‍ നിന്ന് സിഐഡി രാംദാസിന് എന്താണ് വേണ്ടത്. നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ,” ഭ്രമത്തിന്റെ ട്രയിലറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ‘ഭ്രമം’ ബോളിവുഡ് ചിത്രം അന്ധാധൂനിന്റെ മലയാളം റീമേക്ക് ആണ്. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: Bhramam Movie Release: പൃഥ്വിരാജിന്റെ ‘ഭ്രമം’ റിലീസ് ഇന്ന്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj sukumaran dulquer salmaan bhramam movie

Next Story
പിറന്നാൾദിനത്തിൽ ദുബായിൽ പൃഥ്വിക്ക് സർപ്രൈസ് ഒരുക്കി അമ്മ മല്ലിക; ചിത്രങ്ങൾprithviraj, mallika sukumaran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com