Latest News

എന്നിലെ കലാകാരനെ കണ്ടെത്തിയ ഗുരു; രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ

തന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ആശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്

Prithviraj, പൃഥ്വിരാജ്, Ranjith, രഞ്ജിത്ത്, Director Ranjith, Nandanam, നന്ദനം, Nandanam film, Prithviraj Nandanam, Ayyappanum Koshiyum, അയ്യപ്പനും കോശിയും, Ayyappanum Koshiyum Prithviraj, Ayyappanum Koshiyum Ranjith, IE Malayalam, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

പൃഥ്വിരാജ് സുകുമാരൻ എന്ന ചെറുപ്പക്കാരന് ‘നന്ദനം’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കുള്ള വഴി ഒരുക്കിയ വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത്. ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തി. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്ന് പ്ലാൻ ചെയ്തിരുന്നു പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു ‘നന്ദനം’ കാത്തുവെച്ചത്.

സംവിധായകൻ ഫാസിൽ ആയിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ആ സിനിമ നടക്കാതെ പോയി. ഫാസിലിൽ നിന്നും പൃഥ്വിയെ കുറിച്ച് അറിഞ്ഞ രഞ്ജിത്ത് പിന്നീട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നീട് പൃഥ്വരാജ് എന്ന നടന്റെയും താരത്തിന്റെയും പിറവിയായി മാറി അത്.

ഇപ്പോൾ രഞ്ജിതിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ തന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിയെന്ന് വിശേഷിപ്പിച്ച് ആശംസ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ!,” എന്നാണ് രഞ്ജിതിന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിന് അദ്ദേഹത്തിന് ആശംസ നേർന്നുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

2002ലായിരുന്നു നന്ദനം പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് പൃഥ്വിരാജിനെ തേടി സിനിമകളുടെ ഘോഷയാത്രയായിരുന്നു.

Read More: ‘ബ്രോ ഡാഡി ആൻഡ് പ്രോ മമ്മി;’ ലൊക്കേഷൻ സ്റ്റില്ലുമായി പൃഥ്വി

“ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാൻ അന്നവനിൽ കണ്ടില്ല. മല്ലിക ചേച്ചിയെ വിളിച്ച് ഇളയമകനെ ഒന്നു കാണണമെന്ന ആവശ്യം പറഞ്ഞു. എന്നെക്കാണാൻ അവൻ ട്രെയിനിൽ കോഴിക്കോടെത്തി.ആദ്യക്കാഴ്ചയിൽ തന്നെ എന്റെ മനു ഇവനാണെന്ന് ഞാനുറപ്പിച്ചിരുന്നു. താടി വടിച്ചു കളയരുത് എന്നു നിർദേശിച്ച് ഞാനന്ന് ഇവനെ തിരിച്ചയച്ചു,” എന്നായിരുന്നു പൃഥ്വിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് രഞ്ജിത്ത് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Prithviraj and Ranjith Featured
Prithviraj and Ranjith Featured

സിനിമയിൽ ആരും കൊതിക്കുന്ന ഉയരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ പൃഥ്വിരാജ് എന്ന നടന്റെ വളർച്ചയെ ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങളോടെയാണ് താൻ നോക്കി കാണുന്നതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. “മലയാള സിനിമയിലെ രാജുവിന്റെ വളർച്ച അച്ഛൻ മകനെ നോക്കിക്കാണുന്നതു പോലെ ഞാൻ കാണുകയായിരുന്നു,” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Read More: ഡെന്നിസ് എന്ന മനുഷ്യസ്നേഹിയുടെ 23 വർഷങ്ങൾ; ‘ബെത്ലഹേമിലെ വേനൽ’ ഓർത്ത് സുരേഷ് ഗോപി

തിരക്കഥ, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളിൽ സംവിധായകനും നടനുമായി ഒന്നിച്ച് പ്രവർത്തിച്ച രഞ്ജിത്തും പൃഥ്വിരാജും സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലും അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളിലും ഇരുവരും അച്ഛനും മകനുമായിട്ടായിരുന്നു അഭിനയിച്ചിരുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj sukumaran birthday wishes for director ranjith

Next Story
ലൂക്കയ്ക്കും അശ്വിനും ഒപ്പം മിയ; ചിത്രങ്ങൾmiya, miya son, miya blessed with a baby boy, miya george, miya Gp, miya house, miya pregnant, മിയ ജോര്‍ജ്, Miya George, മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും, മിയ ജോര്‍ജിന്റെ അഭിനയം, Television, Star Magic, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com