Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

നായകനും നായികയും വില്ലനുമില്ലാത്ത സിനിമ; അയ്യപ്പനും കോശിയെയും കുറിച്ച് പൃഥ്വിരാജ്

അയ്യപ്പനും കോശിയും എന്ന രണ്ട് കഥാപാത്രങ്ങളുടെ പച്ചയായ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ചിത്രമാണിതെന്നും പൃഥ്വിരാജ്

Prithviraj, പൃഥ്വിരാജ്, Biju Menon, ബിജു മേനോൻ, Ayyappanum Koshiyum, അയ്യപ്പനും കോശിയും, Sachy, സച്ചി, IE Malayalam, ഐഇ മലയാളം

കൊച്ചി: സച്ചിയുടെ സംവിധാനത്തിലൊരുങ്ങുന്ന അയ്യപ്പനും കോശിയും നായകനും നായികയും വില്ലനുമില്ലാത്ത സിനിമയാണെന്ന് പൃഥ്വിരാജ്. പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനു കോശിയും. ചിത്രവുമായി ബന്ധപ്പെട്ട് കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സിനിമയെക്കുറിച്ച് താരം വാചാലനായത്.

നായകനോ നായികയോ വില്ലനോ ഇല്ലാത്ത ചിത്രമാണിത്. അയ്യപ്പനും കോശിയും എന്ന രണ്ട് കഥാപാത്രങ്ങളുടെ പച്ചയായ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ചിത്രമാണിതെന്നും പൃഥ്വിരാജ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

അയ്യപ്പനും കോശിയും എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയിൽ അവതരിപ്പിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും അയ്യപ്പനും കോശിയും എന്ന് സച്ചി നേരത്തെ പറഞ്ഞിരുന്നു.

Also Read: പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍; ‘അയ്യപ്പനും കോശിയും’ ടീസര്‍

റൺ ബേബി റൺ, രാമലീല, ഡ്രെെവിംഗ് ലെെസൻസ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. ‘അനാർക്കലി’യിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ‘അയ്യപ്പനും കോശിയും’ സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ്.

സച്ചി – പൃഥ്വിരാജ് – ബിജുമേനോൻ കൂട്ടുകെട്ട് അനാർക്കലിക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലും രഞ്ജിത്ത് സമാന വേഷത്തിലെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj sukumaran about ayyappanum koshiyum movie director sachi biju menon renjith release

Next Story
ഇത് അഴിയാതെയും ഉലയാതെയും മാനേജ് ചെയ്തതെങ്ങനെ? പ്രിയങ്ക ചോപ്ര പറയുന്നുpriyanka chopra, priyanka chopra grammys gown, priyanka chopra fashion, nick jonas, priyanka chopra grammys ralph and russo fashion, പ്രിയങ്ക ചോപ്ര, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express