/indian-express-malayalam/media/media_files/2025/11/15/prithviraj-2025-11-15-12-45-56.jpg)
ചിത്രം: ഫേസ്ബുക്ക്
പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ.' ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറക്കി. വലിയ സ്വീകാര്യതയാണ് ട്രെയിലറിനു ലഭിക്കുന്നത്. ഇപ്പോഴിതാ, ട്രെയിലർ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളിൽ കൈയ്യടി നേടുന്നത്.
വിമർശനങ്ങളെ ഏങ്ങനെ നേരിട്ടുന്നു എന്ന ചോദ്യത്തിനുള്ള പൃഥ്വിവിന്റെ മറുപടിയാണ് ആരാധകർ ഏറ്റെടുത്തത്. 'എന്നെ വളർത്തിയത് നിങ്ങളാണ്. അതുകൊണ്ട് എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്' എന്നായിരുന്നും താരം പറഞ്ഞത്. "എന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട് ഞാൻ ഇന്നിവിടെ വരുമ്പോൾ ഇത്രയും ജനം ഇവിടെ കൂടി നിൽക്കുന്നത് എന്നോടുള്ള സ്നേഹവും പ്രതീക്ഷയും കാരണമല്ലേ. അപ്പോൾ എന്നെ വിമർശിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്."
"ഞാൻ മോശമായാൽ മോശമാണെന്ന് പറയാനും എന്നിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കാനും ഏറ്റവും കൂടുതൽ അവകാശമുള്ളത് എന്നെ വളർത്തിയ മലയാള സിനിമാ പ്രേക്ഷകർക്ക് തന്നെയാണ്. അതുകൊണ്ട് എല്ലാ വിമർശങ്ങളും ഞാൻ ബഹുമാനത്തോടെ തന്നെ എടുക്കുന്നു. എന്റെ കഴിവുകൾ നൂറു ശതമാനവും നൽകി സിനിമ ചെയ്യണമെന്ന് ആ​​ഗ്രഹം എനിക്കുണ്ട്. അത് ഞാൻ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്," പൃഥ്വിരാജ് പറഞ്ഞു.
Also Read: എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച ഇതാണ്; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ
അതേസമയം, മറയൂരിലെ ചന്ദന മോഷ്ടാവ് ഡബിൾ മോഹനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രണയത്തിന്റെയും പകയുടെയും സംഘർഷത്തിന്റെയും കഥ പറയുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ.വി അനൂപൂം ചേർന്നാണ് നിർമിക്കുന്നത്. കഥാകൃത്ത് ജി.ആർ ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നത്.
Read More:ആരും കയ്യടിക്കും ഈ നടിപ്പിൻ ചക്രവർത്തിയ്ക്ക്; ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനം, 'കാന്ത' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us