വിനീതിന്റെ ‘ഹൃദയം’ നിറയ്ക്കാൻ പൃഥ്വിരാജ് പാടുന്നു; പ്രണവിന്റേയും കല്യാണിയുടേയും ചിത്രം

പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ച് പ്രവർത്തിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്

Prithviraj, പൃഥ്വിരാജ്, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Hridayam, ഹൃദയം, Pranav Mohanlal, പ്രണവ് മോഹൻലാൽ, Kalyani Priyadarshan, കല്യാണി പ്രിയദർശൻ, iemalayalam, ഐഇ മലയാളം

ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലായിരുന്നു. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: ബാലുവിന്റെ റിസപ്ഷന് കിടിലൻ ഡാൻസുമായി ആസിഫിന്റെ മാലാഖ സമ

ചിത്രത്തിന്റെ റെക്കോർഡിങ് നടക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിൽ പൃഥ്വിരാജ് പാടുന്നു എന്ന കാര്യം വിനീത് വെളിപ്പെടുത്തുന്നത്. പൃഥ്വി സ്റ്റുഡിയോയിൽ പാടുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനായി ഗാനം ആലപിക്കുന്നയാളെ ഊഹിക്കാന്‍ പറ്റുമോ എന്ന പോസ്റ്റിലൂടെയാണ് വിനീത് ഈ സസ്‌പെന്‍സ് ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവും പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ. ഏഴ് വർഷങ്ങൾക്ക് ശേഷം ശോഭന തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഓണത്തിന് സിനിമ തിയറ്ററിലെത്തും.

ചിത്രത്തെക്കുറിച്ചുള്ള വീഡിയോ നേരത്തേ മോഹൻലാൽ പങ്കുവച്ചിരുന്നു. വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ. “തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!”…

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj singing for vineeth sreenivasans hridayam staring pranav mohanlal and kalyani priyadarshan

Next Story
ബാലുവിന്റെ റിസപ്ഷന് കിടിലൻ ഡാൻസുമായി ആസിഫിന്റെ മാലാഖ സമasif ali, ആസിഫ് അലി, asif ali wife zama, ആസിഫ് അലിയുടെ ഭാര്യ സമ, Balu Varghese, Balu Varghese wedding photos, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com