സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം പൃഥ്വി തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ചില ഫിറ്റ്നസ് വീഡിയോകളും താരം ആരാധകർക്കായി ഷെയർ ചെയ്യും. ഇപ്പോൾ താൻ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.
പൃഥ്വിയുടെ സൂപ്പർ പവർ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ വിരാട് കോഹ്ലിയാണെന്ന് വിചാരിച്ചു എന്നാണ് ഒരു ആരാധകന്റെ കമന്റ്.
സഹായിക്കാൻ ആരുമില്ലാതെ തന്നെയൊരു ക്ലീൻ ലിഫ്റ്റ്, തലൈവാ വാ തുടങ്ങിയ കമന്റുകൾക്കൊപ്പം എമ്പുരാൻ എന്നെത്തുമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം കാത്തിരിക്കുകയാണ് ആസ്വാദകർ. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് ആരംഭിച്ചെന്ന് താരം ഒരിക്കൽ പറഞ്ഞിരുന്നു.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’ ആണ് അവസാനം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. വിപിൻ ദാസ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ ആണ് പൃഥ്വിരാജിന്റെ പുതിയ സിനിമ. ബേസിൽ ജോസഫും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സലാറി’ലും പൃഥ്വി വേഷമിടുന്നുണ്ട്. ഹൂംബലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. 2023 സെപ്തംബറിൽ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.