/indian-express-malayalam/media/media_files/uploads/2021/12/Prithviraj-Ranveer-singh.jpg)
രൺവീർ സിങ്ങിന്റെ ഏറ്റവും പുതിയ സിനിമയാണ് 83. വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലെത്തുന്നത് രൺവീറാണ്. ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രൺവീർ കേരളത്തിലെത്തിയിട്ടുണ്ട്. രൺവീറിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വി. '83' യിലെ രൺവീറിന്റെ പെർഫോമൻസ് കാണാൻ ലോകം മുഴുവൻ കാത്തിരിക്കുന്നുവെന്നായിരുന്നു പൃഥ്വി എഴുതിയത്. പൃഥ്വിയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നായിരുന്നു രൺവീറിന്റെ കമന്റ്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് '83' പ്രദർശനത്തിനെത്തുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റുമായി കൈകോർത്താണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രം മലയാളത്തിലെത്തിക്കുന്നത്.
കബീർ ഖാൻ ആണ് '83' സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More: പത്ത് കിലോ മസിലിൽ പൊതിഞ്ഞിരിക്കുമ്പോൾ ‘കടുവ’യായി തോന്നും; ജിം സെൽഫിയുമായി പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.