മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റേത്. ലോക്ക്ഡൗൺ കാലം കൊച്ചി തേവരയിലെ ഫ്ളാറ്റിൽ സുപ്രിയയ്ക്കും അല്ലിമോൾക്കുമൊപ്പം ചെലവഴിക്കുകയാണ് പൃഥ്വി, വീട്ടിലെ മറ്റൊരു അംഗമായ സോറോയുമുണ്ട് കൂട്ടിന്. കോവിഡും ലോക്ക്ഡൗണുമൊക്കെയായി കൂട്ടുകാരെയും സ്കൂളുമെല്ലാം മിസ്സ് ചെയ്യുന്ന അല്ലിമോളുടെ ഇപ്പോഴത്തെ പ്രധാന കൂട്ടും സോറോ തന്നെ. ഇപ്പോഴിതാ, മകളുടെയും സോറോയുടെയും ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വി.
“സഹോദരസ്നേഹം. അല്ലിയും സോറിയും,” എന്നാണ് പൃഥ്വി കുറിക്കുന്നത്. വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. എട്ടുമാസങ്ങൾക്ക് മുൻപ്, ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” സോറോയുടെ ജന്മദിനത്തിൽ സുപ്രിയ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറാേ. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.