/indian-express-malayalam/media/media_files/uploads/2021/12/Untitled-design-58.jpg)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിനിടയിൽ, തന്റെ പുതിയ ജിം ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മസിലും പെരുപ്പിച്ചു ഇരിക്കുന്ന സെൽഫിയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പത്ത് കിലോ മസിലിൽ പൊതിഞ്ഞിരിക്കുമ്പോൾ കടുവയായി തോന്നുമെന്നും, 'ആടു ജീവിതം' വരാനുണ്ടെന്ന് മനസ്സിലാക്കുന്നത് വരെയാണ് അതെന്നുമാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചു കുറിച്ചിരിക്കുന്നത്.
'കടുവ'യുടെ ചിത്രീകരണം പൂർത്തിയാക്കി 'ആടുജീവിതം' സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് കടക്കും എന്ന സൂചനയാണ് താരത്തിന്റെ പുതിയ പോസ്റ്റ് നൽകുന്നത്. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസ്സിയാണ്.
Also Read: എന്നെ അതിശയിപ്പിച്ച ഇന്ദ്രൻസ്; വിനയൻ പറയുന്നു
ഏപ്രില്‍ പകുതിയോടെയാണ് ‘കടുവ’യുടെ ഷൂട്ടിംഗ് തുടങ്ങിയത്. എന്നാൽ കോവിഡ് തരംഗം വ്യാപകമായതിനെ തുടർന്ന് ഇടയ്ക്ക് ഷൂട്ടിംഗ് നിർത്തവച്ചു. ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമ്മിക്കുന്നത്. ‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.