scorecardresearch
Latest News

ഇതൊക്കെ ആക്ഷൻ ചിത്രത്തിന്റെ ഭാഗം; ‘കടുവ’ ഷൂട്ടിനിടയിൽ കൈ മുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ്

ഷൂട്ടിനിടയിൽ കൈ മുറിഞ്ഞതിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്

Prithviraj, Kaduva location photos, Kaduva movie, shaji kailas, Prithviraj in Kaduva, കടുവ, പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഷൂട്ടിനിടയിൽ കൈ മുറിഞ്ഞതിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

“മുറിവുകൾ, വേദനകൾ, ഒരു ആക്ഷൻ ചിത്രം എന്താണെന്ന് മറന്ന് തുടങ്ങിയിരുന്നു, ഇത് ഇഷ്ടപ്പെടുന്നു!” എന്നാണ് ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. കനല്‍ കണ്ണനാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അദ്ദേഹത്തെയും ടാഗ് ചെയ്തുകൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. മുറിവ് ഗുരുതരമായതല്ലെന്ന് ചിത്രത്തിൽ കാണാം.

ഏപ്രില്‍ പകുതിയോടെയാണ് ‘കടുവ’യുടെ ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ കോവിഡ് തരംഗം വ്യാപകമായതിനെ തുടർന്ന് ഇടയ്ക്ക് ഷൂട്ടിങ് നിർത്തിവച്ചു. ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.

Also Read: പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലെ; ചക്കോച്ചനെ മലര്‍ത്തിയടിച്ച് ചിന്നു ചാന്ദിനി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമ്മിക്കുന്നത്. ‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

അതേസമയം, ചിത്രത്തിന്റെ റിലീസ് എറണാകുളം സബ് കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമിനെ എതിർകക്ഷിയാക്കി ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ഹർജി തീർപ്പാക്കുന്നതു വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും വിലക്ക് ബാധകമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj shares new photo saying about action in kaduva movie