ലേറ്റാ വന്താലും ലേറ്റസ്റ്റായ് വരുവേൻ; വീണ്ടും പൃഥ്വിരാജ് ജിമ്മിലെത്തി

തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പൃഥ്വി ഇന്ന് പങ്കുവച്ചത്. ‘ലിഫ്റ്റ്, ബേൺ, ബിൽഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മിൽ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

prithviraj, പൃഥ്വിരാജ്, prithviraj work out photo, പൃഥ്വിരാജ് വർക്ക് ഔട്ട് ഫോട്ടോ, prithviraj jim photo, പൃഥ്വിരാജ് ജിം, iemalayalam, ഐഇ മലയാളം

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്കാണ് പൃഥ്വിരാജ് എന്ന നടൻ എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പൃഥ്വി ഇന്ന് പങ്കുവച്ചത്. ‘ലിഫ്റ്റ്, ബേൺ, ബിൽഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മിൽ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Lift, Burn, Build.

A post shared by Prithviraj Sukumaran (@therealprithvi) on

ജോർദാനിൽ നിന്ന് തിരികെ എത്തി ക്വാറന്റൈനിൽ കഴിയുമ്പോഴും പൃഥ്വിരാജ് തന്റെ ശരീരത്തിന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു.

“‘ആടുജീവിത’ത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളർന്ന രീതിയിൽ കണ്ട എന്റെ ക്രൂ ഇപ്പോൾ അത്ഭുതപ്പെടുമെന്നു കരുതുന്നു,” എന്നാണ് പൃഥ്വിരാജ് ചിത്രത്തോടൊപ്പം കുറിച്ചത്. ശോഷിച്ച അവസ്ഥയിൽ നിന്നും ഈ അവസ്ഥയിലേക്ക് എത്താൻ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂർവസ്ഥിതിയിലാകാൻ അനുവദിച്ച ബ്ലെസിക്കും ആടുജീവിതം ടീമിനും താരം നന്ദി പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj shares latest work out photo from jim

Next Story
എന്റെ ഏറ്റവും വലിയ ഹീറോ; ഇന്ത്യയുടെ സൂപ്പർ താരങ്ങളാണ് ഈ അച്ഛനും മകളുംDeepika Padukone, ദീപിക പദുക്കോൺ, Prakash Padukone, പ്രകാശ് പദുക്കോൺ, Prakash Padukone birthday, പ്രകാശ് പദുക്കോണിന്റെ ജന്മദിനം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express