/indian-express-malayalam/media/media_files/uploads/2022/06/Mohanlal-Prithviraj.jpg)
വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് മോഹൻലാലും പൃഥ്വിരാജും. രണ്ടു തലമുറയെ പ്രതിനിധീകരിക്കുന്ന ഈ താരങ്ങൾക്കിടയിൽ സഹോദരതുല്യമായൊരു ആത്മബന്ധമാണ് ഉള്ളത്. സിനിമാതിരക്കുകളിൽ നിന്നും മാറി ഇടയ്ക്ക് ഒത്തുചേരാൻ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഒരിടവേളയ്ക്ക് ശേഷം കുടുംബസമേതം ഒത്തുചേർന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മോഹൻലാലിനും സുചിത്രയ്ക്കും പൃഥ്വിയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് സുപ്രിയ ഷെയർ ചെയ്തിരിക്കുന്നത്.
'ആടുജീവിത'ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടര മാസത്തോളമായി ജോർദ്ദാനിലായിരുന്നു പൃഥ്വി. അടുത്തിടെയാണ് തിരികെ നാട്ടിലെത്തിയത്. ബറോസിന്റെ ചിത്രീകരണവും ബിഗ് ബോസ് ഷോയും കാരണം തിരക്കേറിയ ഷെഡ്യൂളിലാണ് മോഹൻലാലും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.