സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നവർക്ക് പോലും ഇപ്പോൾ എങ്ങനെയെങ്കിലും ഒന്ന് സ്കൂളിലെത്തിയാൽ മതി എന്ന അവസ്ഥയാണ്. കൂട്ടുകാരെ കാണാനാകാതെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ കേട്ട് പഠിച്ച് മടുത്തവരാണ് മിക്കവരും. ഒരുമണിക്കൂർ തുടർച്ചയായ ഓൺലൈൻ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയ സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകൾ. ആ സന്തോഷത്തിൽ അച്ഛന്റെ തോളിൽ കയറി ഇരിക്കുകയാണ് അല്ലി. മകളെ തോളിലേറ്റിയ ചിത്രമാണ് പൃഥ്വിരാജ് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Read More: ഞങ്ങൾ പറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ

കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook