Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

മാറ്റിനിർത്തലില്ല, അല്ലിയുടെ കളിപ്പാട്ടങ്ങളിൽ എല്ലാവരുമുണ്ട്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

മുമ്പൊരിക്കൽ അല്ലിയുടെ കോവിഡ് കാല കുറിപ്പുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Prithviraj, Prithviraj daughter, Prithviraj daughter ally, പൃഥ്വിരാജ്, Instagram post, Prithviraj instagram, സുപ്രിയ, Prithviraj Supriya photos, Indian express malayalam, IE Malayalam

ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ കുഴക്കുന്ന മഹാമാരിയാണ് കോവിഡ് 19. മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ കോവിഡ് ഭീതിയിലൂടെയാണ് കടന്നുപോവുന്നത്. സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നവർക്ക് പോലും ഇപ്പോൾ എങ്ങനെയെങ്കിലും ഒന്ന് സ്കൂളിലെത്തിയാൽ മതി എന്ന അവസ്ഥയാണ്. കൂട്ടുകാരെ കാണാനാകാതെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ കേട്ട് പഠിച്ച് മടുത്തവരാണ് മിക്കവരും. ഈ അവസരത്തിൽ ബോറഡി മാറ്റാൻ മകൾ അല്ലിയുടെ കളിപ്പാട്ടങ്ങളും അല്ലിവരച്ച ചിത്രവുമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

#PawPatrol എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്. കീത്ത് ഷാപ്മാൻ സൃഷ്ടിച്ച കനേഡിയൻ സി‌ജി‌ഐ-ആനിമേറ്റഡ് കുട്ടികളുടെ ടെലിവിഷൻ പരമ്പരയാണ് പാ പട്രോൾ. ഗുരു സ്റ്റുഡിയോ നൽകിയ ആനിമേഷൻ ഉപയോഗിച്ച് സ്പിൻ മാസ്റ്റർ എന്റർടൈൻമെന്റാണ് ഇത് നിർമ്മിക്കുന്നത്.

Read More: താഴെ വച്ചാൽ ഉറുമ്പരിക്കും; അല്ലിമോളെ തോളിലേറ്റി പൃഥ്വിരാജ്

അടുത്തിടെ പൃഥ്വി പങ്കുവച്ച മകൾ അല്ലിയുടെ കുറിപ്പിൽ നിറയെ കോവിഡ് വാർത്തകളാണ്. തെരുവുകളിൽ ധാരാളം ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനെ കുറിച്ചും കോവിഡ് ആളുകളെ രോഗികളാക്കി മാറ്റുമെന്ന തിരിച്ചറിവുമെല്ലാം അല്ലി കുറിപ്പിൽ പറഞ്ഞിരുന്നു. ഈ ദിനങ്ങൾ നീണ്ടുപോകുമെന്നും എല്ലാവരും ദയവായി വീടുകളിൽ തന്നെ തുടരണമെന്നുമാണ് ഈ അഞ്ചുവയസ്സുകാരി തന്റെ ‘പത്ര’ക്കുറിപ്പിലൂടെ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ എന്ന് തന്റെ പത്രത്തിന് കുഞ്ഞ് അല്ലി പേരും നൽകിയിരുന്നു.

മുമ്പൊരിക്കൽ അല്ലിയുടെ കോവിഡ് കാല കുറിപ്പുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Read More: വേവലാതിപ്പെടണോ അഭിമാനിക്കണോ എന്നെനിക്കറിയില്ല; അല്ലിയുടെ കുറിപ്പ് പങ്കുവച്ച് പൃഥ്വി

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj shares daughter allys toys photo

Next Story
കേരളത്തനിമയിൽ ഐശ്വര്യയും സാനിയയും; ചിത്രങ്ങൾaishwarya lekshmi, saniya iyappan, aishwarya lekshmi photos, saniya iyappan photos
The moderation of comments is automated and not cleared manually by malayalam.indianexpress.com