ലോകമെമ്പാടുമുള്ള മനുഷ്യരെ കുഴക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ ആശങ്കയിലാണ് എല്ലാവരും. സാമൂഹികജീവിതത്തിൽ നിന്നും അകന്ന് വീടുകൾക്ക് അകത്തേക്ക് ഒതുങ്ങുകയാണ് മനുഷ്യർ. കുട്ടികളെ സംബന്ധിച്ചാണെങ്കിൽ ക്ലാസ്റൂമുകളും കൂട്ടുകാരുമൊത്തുള്ള കളിചിരികളുമൊക്കെ ഒരു വിദൂരസ്വപ്നം പോലെയാണ് ഇന്ന്. കൂട്ടുകാരെയും സ്കൂളും മിസ് ചെയ്യുന്നതിന്റെ സങ്കടത്തിലാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലിമോളും. ബോറടി മാറ്റാനായി ചിത്രം വരച്ചും കോവിഡ് ബുള്ളറ്റിൻ ഇറക്കിയുമൊക്കെ സമയം കളയുന്ന അല്ലിയുടെ വിശേഷങ്ങൾ പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മകൾക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. മകളെ നെഞ്ചോടു ചേർക്കുന്ന ചിത്രത്തിന് “എന്റെ” എന്നാണ് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രത്തിനു താഴെ “എന്റേതും” എന്ന തിരുത്തുമായി സുപ്രിയയും എത്തിയിട്ടുണ്ട്.

View this post on Instagram

Mine! #Daada&Ally Pic: @jacob.babu

A post shared by Prithviraj Sukumaran (@therealprithvi) on

കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.

Read more: മുത്തച്ഛന്റെ മടിയിൽ ചിരിയോടെ അല്ലിമോൾ; അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് പൃഥ്വി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook