ലോകമെമ്പാടുമുള്ള മനുഷ്യരെ കുഴക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ ആശങ്കയിലാണ് എല്ലാവരും. സാമൂഹികജീവിതത്തിൽ നിന്നും അകന്ന് വീടുകൾക്ക് അകത്തേക്ക് ഒതുങ്ങുകയാണ് മനുഷ്യർ. കുട്ടികളെ സംബന്ധിച്ചാണെങ്കിൽ ക്ലാസ്റൂമുകളും കൂട്ടുകാരുമൊത്തുള്ള കളിചിരികളുമൊക്കെ ഒരു വിദൂരസ്വപ്നമാണിന്ന്. കൂട്ടുകാരെയും സ്കൂളും മിസ് ചെയ്യുന്നതിന്റെ സങ്കടത്തിലാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലിമോളും. ബോറടി മാറ്റാനായി ചിത്രം വരച്ചും കോവിഡ് ബുള്ളറ്റിൻ ഇറക്കിയുമൊക്കെ സമയം കളയുന്ന അല്ലിയുടെ വിശേഷങ്ങൾ പൃഥ്വി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, മകൾക്ക് ഒപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. കോൾഡ് കേസിന്റെ ലൊക്കേഷനിൽ നിന്നും വീട്ടിലെത്തിയ തന്റെ ഡാഡയെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന അല്ലിമോളുടെ ചിത്രമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്. അല്ലിയെ കൂടാതെ വീട്ടിലെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ സോറോയുമുണ്ട്.
“സ്വീകരണ കമ്മിറ്റി. വീട്ടിൽ തിരിച്ചെത്തി,” എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിവു പോലെ അല്ലിയുടെ മുഖം ചിത്രത്തിൽ കാണാൻ സാധിക്കില്ല. സുപ്രിയയാണ് ഫോട്ടോയെടുത്തിരിക്കുന്നത്.
View this post on Instagram
കഴിഞ്ഞദിവസം അല്ലി സാന്റാ ക്ലോസിനെഴുതിയ ഒരു കത്ത് സുപ്രിയ പങ്കുവച്ചിരുന്നു. കോവിഡ് കാലത്തെ ക്രിസ്മസിന് സാന്റ വരില്ലെന്ന് മമ്മ പറഞ്ഞതിന്റെ സങ്കടത്തിലായിരുന്നു അല്ലി.
“പ്രിയപ്പെട്ട സാന്റ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലി,” എന്നാണ് കത്തിന്റെ ഉള്ളടക്കം.
ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള സാന്റാ ക്ലോസിനായുള്ള കാത്തിരിപ്പിലാണ് അല്ലി.
View this post on Instagram
“സന്തോഷകരമായ സീസണാണിത്! ഡിസംബർ ഇങ്ങെത്തി. വർഷം മുഴുവനും ഒരു ലോക്ക്ഡൌൺ ആയിരുന്നെന്ന് തോന്നുന്നു! അതിനാൽ, ഈ വർഷം സാന്റയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലെന്ന് ഞാൻ അല്ലിയോട് പറഞ്ഞപ്പോൾ, വികൃതിയായ അവൾ ഉടനെ പോയി ഇത് എഴുതി തിരികെ വന്നു! സാന്റയും മാനുകളും ഇത് കേൾക്കുമെന്ന് പ്രതീക്ഷിക്കാം,” എന്ന കുറിപ്പോടെയാണ് സുപ്രിയ കത്ത് പങ്കുവച്ചിരിക്കുന്നത്.
Read More: പ്രിയപ്പെട്ട സാന്റയ്ക്ക്, സ്നേഹപൂർവം അല്ലി; മകളുടെ കത്ത് പങ്കുവച്ച് സുപ്രിയ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook