പാർവതിയും പൃഥ്വിരാജും നസ്രിയയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അഞ്ജലി മേനോൻ ചിത്രമായിരുന്നു ‘കൂടെ’. വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവിന് ഇടയൊരുക്കിയ ചിത്രം എന്ന പ്രത്യേകതയും കൂടെയ്ക്കുണ്ട്. കഴിഞ്ഞദിവസം പാർവതിയോടൊപ്പമുള്ള ഒരു ചിത്രം നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരും എന്തോ ആലോചിരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. എന്നാൽ ഇന്നിതാ പൃഥ്വി മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. നസ്രിയയുടേയും പാർവതിയുടേയും ഫോട്ടോയെടുക്കുന്ന തന്റെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.

“സഹോദരി ആ ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ട്,” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പാർവതിയേയും നസ്രിയയേയും ടാഗ് ചെയ്തിട്ടുണ്ട്. മനോഹരമായ ഓർമ എന്നാണ് പാർവതിയുടെ കമന്റ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് എന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സിനിമാ മേഖലയിൽ നിന്നും തനിക്ക് കിട്ടിയ സഹോദരിയാണ് നസ്രിയ എന്നുമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.”

“മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്.

Read More: എന്റെ സുന്ദരൻ ചേട്ടനെന്ന് നസ്രിയ; ചിരിതൂകി പൃഥ്വി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook