അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന മ്യൂസിക് ആൽബമാണ് ‘തോന്നൽ’. തന്റെ 26-ാം ജന്മദിനത്തിലായിരുന്നു അഹാന താൻ സംവിധായികയാവുന്നുവെന്ന വിവരം അറിയിച്ചത്. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തുമെന്നാണ് താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തോന്നൽ മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് അഹാന. ഷെഫിന്റെ വേഷത്തിലാണ് അഹാന വീഡിയോയിൽ എത്തുന്നത്.
അഹാനയിലെ സംവിധായികയെ അഭിനന്ദിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ”വളരെ മനോഹരമായി ചിത്രീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എഡിറ്റിങ്ങിലും മികവ് പുലർത്തിയിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട് അഹാന. ഇനിയും സംവിധായിക എന്ന നിലയിൽ കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്നു,” തോന്നൽ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.
തോന്നൽ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികൾ ഷറഫുവിന്റേതാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.
Read More: അമ്മമാരുടെ സ്നേഹസമ്മാനം; പിറന്നാൾ കേക്കിന്റെ വിശേഷങ്ങളുമായി അഹാന