Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

‘ഐ ലവ് യൂ ദാദാ’ എന്നാണ് സോറോ പറയുന്നത്; പ്രതീക്ഷ പങ്കു വച്ച് പൃഥ്വിരാജ്

പൃഥ്വി പങ്കുവച്ച അതേ ചിത്രം സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

Prithviraj, Supriya Menon, Prithviraj pet dog zorro, Alamkritha, Prithviraj daughter, Ally, പൃഥ്വിരാജ്, സുപ്രിയ മേനോൻ, അല്ലി, Indian express malayalam, IE malayalam

നിരുപാധികമായ സ്നേഹം കൊണ്ട് മനുഷ്യരെ അമ്പരപ്പിക്കുന്ന വളർത്തുമൃഗങ്ങളാണ് നായ്ക്കൾ. കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചുതരുന്നവർ. സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമെല്ലാം മനുഷ്യരുടെ ഹൃദയത്തെ സ്പർശിക്കുന്ന, യജമാനസ്നേഹത്തിന്റെ നൂറുകണക്കിന് കഥകൾ നമ്മളോരോരുത്തരും കേട്ടുകാണും. വളർത്തു മൃഗങ്ങൾ കുടുംബത്തിലെ ഒരംഗമാണ് പലർക്കും.

വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയാണ് സോറോ. ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കിയിരിക്കുന്ന സോറോയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് പൃഥ്വി നൽകിയത്. “‘ഐ ലവ് യൂ ദാദാ’ എന്നാണ് സോറോ പറയുന്നതെന്ന് ഞാനെങ്കിലും കരുതുന്നുണ്ട്” എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കു വച്ചിരിക്കുന്നത്.

അടുത്തിടെ സോറോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. “ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിച്ചത്.

“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നായിരുന്നു സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം,” എന്നൊരു അപേക്ഷ കൂടിയുണ്ട് സുപ്രിയയ്ക്ക്.

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറോ. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.

“ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെ ബേബി. ഇതെല്ലാം പകർത്തുന്ന തിരക്കിലാണ് ദാദ,” എന്ന കുറിപ്പോടെ മുൻപ് സുപ്രിയയും സോറോയ്ക്ക് ഒപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj shares a photo of his pet dog zorro

Next Story
2020ലെ ഫിലിം ക്രിട്ടിക്‌സ് രചനാവിഭാഗം അവാർഡുകൾ പ്രഖ്യാപിച്ചുKerala film critics awards,കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്‌, kerala film critics association,കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ, kerala film critics literary awards,കേരള ഫിലിം ക്രിട്ടിക്സ് രചന അവാർഡ്, ethiran kathiravan awards,എതിരൻ കതിരവൻ, bipin chandran awards,ബിപിൻ ചന്ദ്രൻ, aswathi awards,അശ്വതി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com