scorecardresearch
Latest News

‘പൃഥ്വി പറഞ്ഞാല്‍ പിന്നെ തെറ്റില്ല’, 2023 പ്രഭാസിന്റെ തന്നെയെന്നു ആരാധകര്‍

പ്രഭാസിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിനു താഴെയുളള ആരാധക കമന്റുകളാണ് ശ്രദ്ധ നേടുന്നത്

‘പൃഥ്വി പറഞ്ഞാല്‍ പിന്നെ തെറ്റില്ല’, 2023 പ്രഭാസിന്റെ തന്നെയെന്നു ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ പ്രഭാസിന്റെ പിറന്നാളാണിന്ന്. നടന്‍ പൃഥ്വിരാജ് പ്രഭാസിനു ആശംസകള്‍ അറിയിച്ചു കൊണ്ട് പോസ്റ്റ് പങ്കിവച്ചിട്ടുണ്ട്. ‘പിറന്നാള്‍ ആശംസകള്‍ സഹോദരാ, 2023 നിങ്ങളുടെ വര്‍ഷമായിരിക്കും’ എന്നാണ് പൃഥ്വി ചിത്രത്തിനു താഴെ കുറിച്ചത്.

പോസ്റ്റിനു താഴെ വന്നിരിക്കുന്ന ആരാധക കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘അപ്പോ 2023 പ്രഭാസിന്റെ വര്‍ഷം തന്നെ, പൃഥ്വി പറഞ്ഞാല്‍ അതു ഉറപ്പാണ്, ഇങ്ങേരു ഇലുമിനാറ്റി തന്നെ’ അങ്ങനെ നീളുന്നു കമന്‍ുകള്‍. പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ സലാര്‍’ 2023 ല്‍ റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് പൃഥ്വിയുടെ ഈ ആശംസ വാചകം ശ്രദ്ധേയമാകുന്നത്.സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയുടെ പിറന്നാള്‍ ദിവസം അണിയറപ്രവര്‍ത്തകര്‍ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

കെ ജി എഫ് നേടിയ വന്‍ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണ് ‘ സലാര്‍’ . പ്രഭാസ്, ശ്രുതി ഹാസന്‍, പൃഥ്വിരാജ്, ജഗ്ഗു ഭായ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ‘ വരധരാജ മന്നാര്‍’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.ഹോബലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം 2023 സെപ്തംബര്‍ 28 നാണ് റിലീസിനെത്തുക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj share birthday wishes to prabhas comments go viral