scorecardresearch

Latest News

കടുവയ്ക്കായി തയ്യാറെടുത്ത് പൃഥ്വി

‘കടുവ’യുടെ വിശേഷങ്ങൾ തിരക്കഥാകൃത്ത് ജിനു എബ്രഹാം പങ്കുവയ്ക്കുന്നു

Kaduva, Prithviraj, കടുവ, പൃഥ്വിരാജ്, Shaji Kailas, ഷാജി കൈലാസ്, Jinu V Abraham,

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന
‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. ‘ആടുജീവിത’ത്തിലെ നജീബിന്റെ രൂപഭാവങ്ങളിൽ നിന്നും ‘കടുവ’യിലെ മാസ് കഥാപാത്രമാവാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. ‘കടുവ’യ്ക്ക് ആവശ്യമായ ലുക്കിലേക്ക് പൃഥ്വിരാജ് എത്തികൊണ്ടിരിക്കുകയാണെന്നും ഫ്ളാഷ്ബാക്ക് സീനുകളാവും ആദ്യം ചിത്രീകരിക്കുകയെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“സർക്കാർ അനുവദിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉടനെ തന്നെ ചിത്രീകരണം തുടങ്ങാൻ പോവുകയാണ്. ജൂലൈ 15 ന് തുടങ്ങണം എന്നത് മുൻപ് തന്നെ തീരുമാനിച്ചതായിരുന്നു, അതിനിടയിലാണ് ലോക്ക്‌ഡൗൺ വന്നതും ഷൂട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. ഇപ്പോഴത്തെ കണ്ടീഷനിൽ, മുൻപു തീരുമാനിച്ചതുപോലെ ജൂലൈ 15 ന് ഷൂട്ടിംഗ് തുടങ്ങാൻ പറ്റുമോ എന്നറിയില്ല. എന്നാലും അധികം താമസമുണ്ടാവില്ല,” ജിനു എബ്രഹാം പറഞ്ഞു.

“പൃഥ്വിയും ബോഡിയൊക്കെ സിനിമയ്ക്കു വേണ്ട രീതിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനായുള്ള വർക്ക് ഔട്ടും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഫ്ളാഷ്ബാക്ക് സീനുകളാവും ആദ്യമെടുക്കുക,” ജിനു വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമയായ ‘കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന ചിത്രവും സമാനമായ തിരക്കഥയിലാണ് ഒരുങ്ങാൻ പോകുന്നതെന്ന് വാദിച്ച് ‘കടുവ’യുടെ അണിയറ പ്രവർത്തകർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നൽകി.

“2016 മുതൽ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രൊജക്റ്റ് ആണിത്. എഴുതി കഴിഞ്ഞപ്പോൾ മറ്റൊരു സംവിധായകനെവെച്ചുചെയ്യാം എന്നോർത്തു. സ്ക്രിപ്റ്റ് രാജുവിനെ കാണിച്ചപ്പോൾ ഞങ്ങൾ ഒന്നിച്ച് തീരുമാനമെടുക്കുകയായിരുന്നു, ഇതൊരു മാസ്റ്റർ ക്രാഫ്റ്റ്മാൻ ചെയ്യേണ്ട സിനിമയാണെന്ന് ഞങ്ങൾക്ക് തോന്നി.അങ്ങനെയാണ് ഷാജി കൈലാസിനെ സമീപിക്കുന്നത്.” ജിനു കൂട്ടിച്ചേർത്തു.

Prithviraj, Shaji Kailas, Listin Stephen, Jinu Abraham, Kaduva film
പൃഥ്വിരാജ്, ഷാജി കൈലാസ്, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് ജിനു എബ്രഹാം

മാസ്റ്റേഴ്സ്, ലണ്ടൻബ്രിഡ്ജ്, ആദം ജോൺ എന്നീ ചിത്രങ്ങൾക്കു ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ‘കടുവ’യ്ക്ക് ഉണ്ട്. മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ലിസ്റ്റിൻ‌ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ എസ്. തമൻ സംഗീതസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj shaji kailas movie kaduva to start shooting soon jinu v abraham

Best of Express