സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ വൈകിയെത്തുന്നത് സാധാരണ സംഭവമല്ല. എന്നാൽ വൈകിയെത്തിയതിന് ക്ഷമ ചോദിക്കുന്നവർ വിരളമായിരിക്കും. പക്ഷേ പൃഥ്വിരാജ് ഒരു മടിയും കൂടാതെ ചടങ്ങിൽ വൈകിയെത്തിയതിന് സദസ്സിലിരുന്നവരോട് ക്ഷമ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന അസറ്റ്സ് ഹോംസിന്റെ പരിപാടിയിൽ വൈകി എത്തിയതിനാണ് പൃഥ്വിരാജ് ക്ഷമാപണം നടത്തിയത്.

എറണാകുളത്തുനിന്നുമാണ് തിരുവനന്തപുരത്തേക്ക് പൃഥ്വി എത്തിയത്. തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും ആറര മണിക്കൂർ യാത്ര ചെയ്താണ് ഇവിടെ എത്തിയതെന്നും പൃഥ്വി ചടങ്ങിൽ പറഞ്ഞു. കാത്തിരുന്ന എല്ലാവരും തന്നോട് ക്ഷമിക്കണെന്നും പൃഥ്വി പറഞ്ഞു.

പണ്ട് വൈലൻസ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോൾ ഞാൻ ഓർക്കുന്നു. കൊച്ചി കേന്ദ്രീകരിച്ച് സിനിമകൾ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാൻ കഴിയുന്നില്ല. വട്ടിയൂർക്കാവ് എനിക്ക് ഇഷ്ടമുളള സ്ഥലമാണ്. കാരണം ഞാൻ പഠിച്ചതെല്ലാം ഇവിടെയാണ്. ഇവിടെ ഓർക്കാൻ ഒരുപാട് കാര്യങ്ങൾ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ