കൊറോണ വൈറസ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. രോഗം തടയുന്നതിനായി കർശനനിയന്ത്രണങ്ങളാണ് രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുകയും യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ നിരവധിയേറെ പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങാനാവാതെ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ നടന്‍ പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങാനാവാതെ ജോർദാനിൽ പെട്ടിരിക്കുകയാണ്. എന്നാല്‍, ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോർദ്ദാനിൽ സുരക്ഷിതയാണെന്ന് അദ്ദേഹതത്തിന്റെ പത്നി സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

Read more: അച്ഛനും മകനും തിരക്കിലാണ്; കൊറോണകാല ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത വർമ്മ

കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോർദാനിൽ നിരോധനാജ്ഞ നടപ്പാക്കിയതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ് ഉള്ളത്. 17 പേരാണ് സംഘത്തിലുള്ളത്. നാട്ടിലേക്ക് മടങ്ങാൻ വിമാന സർവ്വീസുകളും ഇല്ലാത്തതിനാൽ ഹോട്ടലിൽ കഴിയുകയാണ് സംഘം. ജോർദാനിൽ 112 ലേറെ പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം അയ്യായിരത്തോളം ആളുകൾ സർക്കാർ നിരീക്ഷണത്തിലാണ്.

Read more: സർവം നജീബിനായി; രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook