പൃഥിരാജിന്റെ മകൾ അലംകൃതയ്ക്ക് ഇന്ന് പിറന്നാൾ. മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസിച്ച് താരം ഫെയ്സ്‌ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ: “എന്റെ സൺഷൈനിന് ഇന്ന് നാലുവയസ്സ്. മമ്മയ്ക്കും ദാദായ്ക്കും വിശ്വസിക്കാൻ കഴിയുന്നില്ല! ആശംസകളും സ്നേഹവും അർപ്പിച്ച എല്ലാവർക്കും നന്ദി.”

“നാലു വർഷങ്ങൾ! നിന്റെ സാന്നിധ്യം കൊണ്ട് മമ്മയുടെയും ദാദായുടെയും ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു അല്ലി,” എന്നാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

എന്‍റെ അല്ലിമോള്‍ എന്നമ്മ, അല്ല എന്റേത് എന്നച്ഛന്‍: പൃഥ്വിരാജിന്‍റെ ഇന്‍സ്റ്റഗ്രാമിലെ ചില കൊച്ചു വര്‍ത്ത‍മാനങ്ങള്‍

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ പൃഥിയും സുപ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ കഴിഞ്ഞ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ