പൃഥ്വിരാജ് പുതുവര്‍ഷത്തെ വരവേറ്റത് ലണ്ടനിലാണ്. ഭാര്യ സുപ്രിയയോടൊപ്പമുള്ള ചിത്രങ്ങള്‍ പൃഥ്വി തന്നെയാണ് തന്‍റെ ആരാധകര്‍ക്കായി പങ്കു വച്ചത്.

അഞ്ജലി മേനോന്‍ ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഊട്ടിയില്‍ ചിത്രീകരണം നടന്നു വരികയാണ്. ഇപ്പോള്‍ പുതുവൽസരത്തിനായുള്ള ബ്രേക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പൃഥ്വിയെക്കൂടാതെ പാര്‍വ്വതി, നസ്രിയ, മാലാ പാര്‍വ്വതി, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഞ്ജിത് രജപുത്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

മറ്റൊരു വനിതാ സംവിധായികയുടെയും ചിത്രത്തില്‍ പൃഥ്വി അഭിനയിച്ചു വരുന്നു. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’യിലെ നായിക പാര്‍വ്വതിയാണ്. ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ