/indian-express-malayalam/media/media_files/uploads/2018/03/prithvi-102-not-out.jpg)
അമിതാഭ് ബച്ചന്‍ -ഋഷി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം '102 നോട്ട് ഔട്ടി'ന്‍റെ കുറച്ചു ഭാഗങ്ങള്‍ താന്‍ കണ്ടുവെന്നും, അതിഗംഭീരമാണെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.
"ഇതിന്‍റെ കുറച്ചു 'ഫൂട്ടേജ്' ഞാന്‍ കണ്ടിരുന്നു. ഋഷി കപൂറിനേയും അമിതാഭ് ബച്ചനേയും ഒരുമിച്ചു സ്ക്രീനില്‍ കാണുക എന്നത് തന്നെ സന്തോഷമാണ്. അഭിനയത്തിന്‍റെ ഇതിഹാസം ബച്ചനും മഹാനായ സൂപ്പര്‍സ്റ്റാറും നിങ്ങളെ രസിപ്പിക്കുമെന്നു തീര്‍ച്ച", ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് പൃഥ്വിരാജ് എഴുതി.
I’ve seen some footage of this film..and it’s an ABSOLUTE delight to see @chintskap and @SrBachchan together on screen! Sit tight as the legend and India’s greatest superstar take you on a ride! https://t.co/wGV4PKAo8x@SonyPicsIndia
— Prithviraj Sukumaran (@PrithviOfficial) March 28, 2018
കോമഡിയ്ക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള കഥാപാത്രമായാണ് എത്തുന്നത്. ബച്ചന്‍റെ മകനായാണ് ഋഷി കപൂര്‍ വേഷമിടുന്നത്. അച്ഛനും മകനും തമ്മിലുളള ആത്മ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഗുജറാത്തി നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 27 വര്‍ഷത്തിനു ശേഷമാണ് ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ച് എത്തുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.​ ഇരുവരും ഒന്നിച്ച കൂലി, കഭി കഭി, അജൂബ, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളൊക്കെ സൂപ്പര്‍ഹിറ്റുകളായിരുന്നു.
ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭൂഷണ്‍ കുമാറും, കൃഷന്‍ കുമാറും ചേര്‍ന്നാണ്. മെയ് 4 ന് ചിത്രം റിലീസ് ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.