Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ആ ചിരിയും ചിന്തയും പോയിമറഞ്ഞിട്ട് ഒരു വർഷം; സച്ചി ഓർമകളിൽ പൃഥ്വി

സച്ചി വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ പ്രിയ ചങ്ങാതിയെ ഓർക്കുകയാണ് പൃഥ്വി

Prithviraj, Sachy, സച്ചി, പൃഥ്വിരാജ്, sachy death anniversary, ssachi, writer sachi, sachi films, sachi prithviraj, sachi critical, sachi sethu films, സച്ചി, സച്ചി സേതു, അയ്യപ്പനും കോശിയും

ഒരു സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുമെല്ലാം അപ്പുറം സച്ചി പൃഥ്വിരാജിനു ഒരു ആത്മമിത്രമായിരുന്നു. വർഷങ്ങളായി കൂടെ നടന്ന ആ കൂട്ടുകാരന്റെ വിയോഗം പൃഥ്വിയെ തെല്ലൊന്നുമല്ല ഉലച്ചത്. സച്ചി വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ പ്രിയ ചങ്ങാതിയെ ഓർക്കുകയാണ് പൃഥ്വി.

“ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി…. ഒരു വർഷം,” എന്നാണ് പൃഥ്വി കുറിക്കുന്നത്.

നടൻ ബിജു മേനോനും സച്ചിയെ അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “എപ്പോഴും എന്റെ മനസ്സിലും എന്നുമെന്റെ ഹൃദയത്തിലുമുണ്ടാവും ആത്മമിത്രമേ… ഒരു പാട് മിസ് ചെയ്യുന്നു,” ബിജു മേനോൻ കുറിക്കുന്നതിങ്ങനെ.

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതിനെ തുടർന്ന് 2020 ജൂൺ 18നാണ് സച്ചി മരിക്കുന്നത്. മലയാളസിനിമയ്ക്ക് തന്നെ വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ടായിരുന്നു സച്ചിയുടെ വിടവാങ്ങൽ.

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗം കൂടിയായിരുന്നു സച്ചി.

Read more: ‘സച്ചി, ഇത് നിനക്ക് വേണ്ടി’; ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj remembering sachy on his first death anniversary

Next Story
പൃഥ്വിരാജിന്റെ ‘കോൾഡ് കേസ്’ ആമസോൺ പ്രൈമിൽPrithviraj, Cold case amazon prime release
The moderation of comments is automated and not cleared manually by malayalam.indianexpress.com