നടൻ പൃഥ്വിരാജിനും ഗോൾഡൻ വിസ

മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന നാലാമത്തെ താരമാണ് പൃഥ്വിരാജ്

Prithviraj, Golden Visa, Mammootty, Mohanlal,ഗോൾഡൻ വിസ, Tovino Thomas, പൃഥ്വിരാജ്

യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നടന്‍ പൃഥ്വിരാജ് ഏറ്റുവാങ്ങി. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കും ടൊവിനോ തോമസിനും ഗോൾഡൻ വിസ കിട്ടിയിരുന്നു. ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന നാലാമത്തെ താരമാണ് പൃഥ്വിരാജ്. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പൃഥ്വി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിയ്ക്ക് ഒപ്പം വിസ സ്വീകരിക്കാനായി സുപ്രിയയും എത്തിയിരുന്നു.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ചില യുവ താരങ്ങള്‍ക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യൂസഫ് അലിയാണ് വിസക്കായി സഹായിച്ചത് എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്ന് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.

നേരത്തെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

Read more: ഒപ്പമിരിക്കുമ്പോള്‍ ‘മോനേ’ എന്നും ക്യാമറയ്ക്ക് മുന്നിലാകുമ്പോള്‍ ‘സര്‍’ എന്നും വിളിക്കുന്ന ലാലേട്ടന്‍; പൃഥ്വിരാജ് പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj receives uae golden visa

Next Story
പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കനിഹRemya Krishnan Kaniha, Ramya Krishnan birthday, Ramya Krishna age
The moderation of comments is automated and not cleared manually by malayalam.indianexpress.com