സുപ്രിയയോട് റിപ്ലേ തരുമോ എന്നു ചോദിച്ച ആരാധകനോട് ഞാൻ തന്നാൽ മതിയോ എന്നു പൃഥിരാജ്. കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പൃഥിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയാണ് ആരാധികമാരുടെ അപേക്ഷ.

“ചേച്ചീ ടൈം കിട്ടുമ്പോൾ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്?” എന്ന് ചോദിച്ച ആരാധികമാരോടാണ് ” ഞാൻ തന്നാൽ മതിയോ?” എന്ന് പൃഥി മറുചോദ്യം ചോദിച്ചിരിക്കുന്നത്. പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതിയായ ആരാധികമാർ, “ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ,” എന്ന് പൃഥിയ്ക്ക് നന്ദിയും പറഞ്ഞു. പൃഥിരാജിന്റെ ഗേൾ ഫാൻസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീൻസാണ് അപ്രതീക്ഷിതമായ കിട്ടിയ മറുപടിയിൽ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്.

ലൂസിഫറിന്റെ ലൊക്കേഷനിൽ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥിരാജിന്റെ മടിയിൽ കയറിയിരിക്കുന്ന മകൾ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ദാദാ.. എന്ന കേൾക്കൂ എന്നു അല്ലി പറയുമ്പോൾ ദാദ ആക്ഷൻ പറയുന്ന തിരക്കിലാണ്,” എന്നാണ് സുപ്രിയ ചിത്രത്തിനു നൽകിയ ക്യാപ്ഷൻ. ബിസി ദാദ, സ്മാർട്ട് അല്ലി എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് സുപ്രിയ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

When Ally says; Daada Listen to Me and Daada busy saying Action! #BusyDaada#SmartAlly#SmarterMammaCapturingItAll

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

‘ലൂസിഫറി’ന്റെ ലൊക്കേഷനുകളിൽ പൃഥിയ്‌ക്കൊപ്പം സുപ്രിയയും അല്ലിയും കൂടെ തന്നെയുണ്ട്. ‘ലൂസിഫറു’മായി ബന്ധപ്പെട്ട ചെറിയ ചെറിയ വിശേഷങ്ങൾ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സുപ്രിയ മുൻപും ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

With the two superheroes; Tovino and Indrajith!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ