പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേർസും ആദ്യമായി കൈകോർക്കുന്ന ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ‘9’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങൾ അധികം വൈകാതെ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജും സുപ്രിയയും ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിർമാണ കമ്പനിയായ സോണി പിക്ചേർസ് കൈകോർത്തത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഇറങ്ങുന്ന ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. അതിനാൽ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിർമ്മാണത്തിലേക്കും സോണി പിക്ചേർസ് കടക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാർട്ണറെ കണ്ടെത്താൻ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയുമായി കൈകോർത്തതിനെക്കുറിച്ച് സോണി പിക്ചേർസ് എന്റർടെയിൻമെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിവേക് കൃഷ്ണാനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook