/indian-express-malayalam/media/media_files/uploads/2022/08/prithviraj-1.jpg)
ഞായറാഴ്ചയായിരുന്നു യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും സംരംഭകയായ അദ്വിത ശ്രീകാന്തും തമ്മിലുള്ള വിവാഹനിശ്ചയം.
വിശാഖിനും അദ്വിതയ്ക്കും ആശംസകൾ നേരാനായി സിനിമാരംഗത്തുനിന്നും പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ആസിഫ് അലി, മല്ലിക സുകുമാരൻ, മേനക, സുരേഷ് കുമാർ, സുചിത്ര മോഹൻലാൽ, പ്രിയദർശൻ, മണിയൻപിള്ള രാജു, നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിവരെല്ലാം എത്തിച്ചേർന്നിരുന്നു.
റിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്ന് വന്ന വിശാഖ് സുബ്രഹ്മണ്യം വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ - സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.
തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് - രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത.
അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശൻ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.