ഫോട്ടോഗ്രാഫിയിലേക്ക് മാറിയാലോന്നാ?; പൃഥ്വിയുടെ ചിത്രം പകർത്തി സുപ്രിയ

അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളിലൊന്നാണ് പൃഥ്വി പങ്കുവച്ചത്

Prithviraj, പൃഥ്വിരാജ്, Prithwiraj, പ്രിഥ്വിരാജ് Prithviraj and Ally, പൃഥ്വിരാജ് അല്ലി മോൾ, Ally Mol, അല്ലി,Prithviraj and Family, പൃഥ്വിരാജും കുടുംബവും, Prithviraj and Supriya, പൃഥ്വിരാജും സുപ്രിയയും, IE Malayalam, ഐഇ മലയാളം

“സൺ, സാൻഡ്, ആൻഡ് സാൾട്ട് ആൻഡ് പെപ്പർ,” എന്നൊരു ക്യാപ്ഷനോട് കൂടിയാണ് ബീച്ചിൽ വെയിൽ കായുന്ന തന്റെ പുതിയ ഫൊട്ടോ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുപ്രിയയാണ് ചിത്രം പകർത്തിയതെന്നും താരം ഫൊട്ടോ കടപ്പാട് നൽകിയിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളിലൊന്നാണ് പൃഥ്വി പങ്കുവച്ചത്. നാല് മണിക്കൂറിനുള്ളിൽ ചിത്രത്തിന് മൂന്നര ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.

Read more: ശരീരപ്രദർശനം: രഹ്നഫാത്തിമയ്ക്കും പൃഥ്വിരാജിനും രണ്ടു നീതിയോ? സോഷ്യൽ മീഡിയയിൽ സജീവ ചർച്ച

മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു മിറർ സെൽഫിയും താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “മാസ്കിനു മുൻപുള്ള കാലം ഓർമയിൽനിന്ന് മായാൻ തുടങ്ങി” എന്ന കാപ്ഷനോടു കൂടിയായിരുന്നു ഈ ചിത്രം പങ്കുവച്ചത്. കൊറോണ കാലത്തെ ഷൂട്ടിങ് (#shootinthetimeofcorona) എന്ന ഹാഷ്ടാഗും നൽകിയിരുന്നു.

Read More: ജിമ്മിൽ ഒന്നിച്ച് പയറ്റി പൃഥ്വിയും ടൊവിനോയും; ചിത്രങ്ങൾ

മുൻപും ഹോളിഡേ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ തിരക്കും കോവിഡിന്റെ ആശങ്കകളും മാറ്റിവച്ച് ഭാര്യയ്ക്കും മകൾ അലംകൃതയ്ക്കും ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അല്ലിയും ഡാഡയും കടലിൽ കുളിക്കുമ്പോൾ കരയിൽ നിന്ന് സൂര്യാസ്തമനത്തിന്റെ ചിത്രം പകർത്തുകയാണ് സുപ്രിയ.

Read More: ഇതെന്താ സിഐഡി മൂസ ക്ലൈമാക്സോ? പൃഥ്വിയുടെ വീഡിയോയ്ക്ക് ആരാധകരുടെ കമന്റ്

ക്ലാസിലെ കൂട്ടുകാർക്കും അധ്യാപകർക്കും മാലിദ്വീപിലെ ചിത്രങ്ങൾ കാണിച്ചുകൊടുക്കാൻ അല്ലി ഒരിക്കൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്. വെക്കേഷന്‍ ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സുപ്രിയയുടെ മറുപടി.

“അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്‌സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെ,”ന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അലംകൃതയ്ക്ക് ആരാധകരേറെയാണ്.

Read More: കടൽ കണ്ട് അല്ലിയും അമീറയും; ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും

വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.

“എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു മകളേ!” എന്നായിരുന്നു പൃഥ്വി കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj photo by supriya

Next Story
ജയസൂര്യയുടെ നായികയായി തിളങ്ങിയ നടിയെ മനസിലായോ?shivada, ശിവദ, malayalam actress, instagram, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com