Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

പൃഥ്വിരാജ് പത്മരാജനായാൽ… വേറിട്ട ചിന്ത പങ്കുവച്ച് ഹരീഷ് പേരാടി

പത്മരാജനായി സ്ക്രീനിൽ നിറയാൻ ആർക്കുമാവില്ല എന്ന കമന്റുകളുമായി പത്മരാജൻ ആരാധകരും രംഗത്തുണ്ട്

Prithviraj, പൃഥ്വിരാജ്, Padmarajan, പത്മരാജൻ, Hareesh Peradi, ഹരീഷ് പേരാടി, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

വിഖ്യാത സംവിധായകൻ പത്മരാജനെ കുറിച്ചൊരു സിനിമ വന്നാൽ, പത്മരാജൻ ആവാൻ ഏറ്റവും അനുയോജ്യൻ ആരായിരിക്കും? പൃഥ്വിരാജ് നല്ലൊരു ഓപ്ഷനായിരിക്കും എന്നാണ് നടൻ ഹരീഷ് പേരാടിയുടെ അഭിപ്രായം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് വ്യത്യസ്തമായ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.

“പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം. പത്മരാജൻ സാറിന്റെ മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘മകൻ എഴുതിയ പത്മരാജൻ’ എന്ന ഓർമക്കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു. പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്. മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും,” ഹരീഷ് പേരാടി കുറിക്കുന്നു.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.പൃഥ്വിരാജ് നല്ലൊരു ഓപ്ഷനായിരിക്കും എന്ന് ഒരു കൂട്ടർ പറയുമ്പോൾ, പൃഥ്വിയേക്കാൾ മോഹൻലാലിനാവും ആ കഥാപാത്രത്തെ കൂടുതൽ നന്നായി അവവതരിപ്പിക്കാൻ എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്.

“ഒരു സിനിമയിൽ പത്മരാജനെ തീർക്കാനാവില്ല. പത്മരാജൻ ഒരു മഴവില്ലാണ്. ഏഴ് നിറവും ഏഴായിരം നിറവും ചാലിക്കാവുന്ന ജീവിതം,” പത്മരാജനായി സ്ക്രീനിൽ നിറയാൻ ആർക്കുമാവില്ല എന്ന കമന്റുകളുമായി പത്മരാജൻ ആരാധകരും രംഗത്തുണ്ട്.

ഹരീഷിന്റെ പോസ്റ്റിന്റെ മറുപടിയുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭനും രംഗത്തുണ്ട്.

“നന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപിക്കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു. ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ, അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകളാണ് അവർ അവലംബമാക്കുന്നത്. ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ. പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അതുണ്ടെന്നാണ് പറഞ്ഞത് (അച്ഛന്റെ 75 ആം പിറന്നാൾ ആണല്ലോ വരും വർഷം). ശരിയാണ് ഹരീഷ് പറഞ്ഞത് , ചിത്രത്തിൽ രാജുവിന് അച്ഛന്റെ ഛായ ഉണ്ട്,” അനന്തപത്മനാഭൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

Read more: ലൂസിഫര്‍’ കണ്ട് രജനി സാര്‍ വിളിച്ചു, അടുത്ത സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു: പൃഥ്വിരാജ്‌

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj padmarajan hareesh peradi

Next Story
എന്നും എനിക്ക് വേണ്ടത് നിന്നെ മാത്രം; ദീപികയോട് രൺവീർDeepika Padukone, ദീപിക പദുക്കോൺ, Ranveer Singh, രൺവീർ സിങ്,, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com