റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയകാല ഓർമ പങ്കുവക്കുകയാണ് പൃഥ്വിരാജ്. 24 വർഷം മുൻപ് ഒരു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ പങ്കെടുക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. 1997ലെ നാഷനൽ റിപ്പബ്ലിക് ഡേ പരേഡിൽ നിന്നുള്ളതാണ് ഈ ചിത്രമെന്ന് പൃഥ്വി പറഞ്ഞു. വേലകളിയുടെ വേഷമണിഞ്ഞാണ് പൃഥ്വി ഈ പരേഡിൽ പങ്കെടുത്തത്.
View this post on Instagram
പൃഥ്വിരാജിന്റെ ‘ജന ഗണ മന’ എന്ന സിനിമയുടെ പ്രൊമോ വീഡിയോ റിപബ്ലിക് ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ‘ജന ഗണ മന’. ഏറെ നിഗൂഢതയുള്ള ചിത്രമാണ് ‘ജന ഗണ മന’ എന്നാണ് പ്രമോ വീഡിയോയിൽ നിന്നും മനസിലാകുന്നത്.
Read More: ‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’; നിഗൂഢത നിറച്ച് പൃഥ്വിരാജിന്റെ ‘ജനഗണമന’ പ്രമോ
വീഡിയോയിൽ പൃഥ്വിരാജ് ഒരു പ്രതിയായും സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായുമാണ് പ്രത്യക്ഷപ്പെടുന്നത്. ജയിലിൽ പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു രംഗമാണ് വീഡിയോയിൽ. ഐപിഎസ് ഓഫിസറുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. കൈയിൽ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിയുടെ കഥാപാത്രം രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിരിക്കുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുക.
കേസിൽ നിന്ന് ഒരു തരത്തിലും രക്ഷപ്പെടാനാകില്ലെന്ന് സുരാജ് പറയുന്നു. ഊരിപ്പോരും എന്ന് പൃഥ്വിരാജും പറയുന്നു. ‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’ ഇത് എന്നും പൃഥ്വിരാജ് പറയുന്നു. സംഘര്‍ഷഭരിതമായ രംഗം തന്നെയാണ് പ്രമോയില്‍.
Read More: അല്ലിമോൾക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി; ചിത്രം പകർത്തി സുപ്രിയ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook