ഹിറ്റ് ഗാനത്തിന് താളം പിടിച്ച് പൃഥ്വിരാജ്; ഇനി അറിയാത്ത എന്തെങ്കിലുമുണ്ടോയെന്ന് ആരാധകൻ

സുപ്രിയ പങ്കുവച്ച പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്

മലയാള സിനിമയിലെ യുവ നടന്മാരിൽ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടനാണ് പൃഥ്വിരാജ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് പൃഥിയുടെ വിശേഷങ്ങൾ സുപ്രിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും അറിയാം.

ഇപ്പോഴിതാ, സുപ്രിയ പങ്കുവച്ച പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. “മാനികെ മാഹേ ഹിതേ” എന്ന സിംഗള ഭാഷയിലെ ഹിറ്റ് ഗാനത്തിന് ‘കഹോൺ’ ഡ്രമ്മിൽ താളം പിടിക്കുകയാണ് പൃഥ്വിരാജ്. “ജെടിയോടൊപ്പമുള്ള സംഗീത രാത്രികൾ, ഒപ്പം നല്ല ഫുഡും” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഹോണിൽ ആസ്വദിച്ചു താളം പിടിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. “രാജുവേട്ടാ നിങ്ങൾക്ക് അറിയാത്തതായി എന്തെങ്കിലുമുണ്ടോ ഇനി” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Also read: അണ്ണനും തമ്പിയും; ഈ താരസഹോദരങ്ങളെ മനസ്സിലായോ?

മോഹൻലാൽ നായകനാകുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത്‌ ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

2019ലാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫർ റിലീസ് ചെയ്തത്. തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു ലൂസിഫർ . മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ലോക്ക്ഡൗൺ മൂലം അതിന്റെ വർക്കുകൾ ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് താരം ബ്രോ ഡാഡിയുമായി എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj new video manike mage song supriya instagram post

Next Story
അണ്ണനും തമ്പിയും; ഈ താരസഹോദരങ്ങളെ മനസ്സിലായോ?Suriya, Karthi, സൂര്യ, കാർത്തി, Suriya childhood photos, Karthi childhood photos
The moderation of comments is automated and not cleared manually by malayalam.indianexpress.com