പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷന്‍ ചിത്രം രണത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കലിപ്പിലെത്തി കതകു ചവിട്ടിത്തുറക്കുന്ന നായകനെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ ടീസറിനെ അനുകരിച്ചെത്തിയ സ്പൂഫ് വീഡിയോ കണ്ടാല്‍ നിങ്ങള്‍ ചിരിച്ചു പോകും. പൃഥ്വിയെ പോലും ചിരിപ്പിച്ച ആ വീഡിയോ ഇറക്കിയിരിക്കുന്നത് സുനില്‍ ഗോഡ്‌സണ്‍ ആണ്. ഇത് പൃഥ്വിയും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നിര്‍മല്‍ സഹദേവ് നേരത്തേ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ