പല സിനിമാ താരങ്ങളുടെയും വാഹനങ്ങളോടുള്ള ഭ്രമങ്ങളെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി തുടങ്ങി പലരും. ഇപ്പോളിതാ മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നു.

മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന ലംബോര്‍ഗിനിയാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ ആണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് ബുക്ക് ചെയ്ത വാഹനം ഇന്നാണ് പൃഥ്വിയുടെ വീട്ടില്‍ എത്തിയത്.

5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും. താത്കാലിക രജിസ്ട്രേഷനാണ് വാഹനത്തിന് ഇപ്പോള്‍.

ചിത്രങ്ങൾക്കു കടപ്പാട്: പൊഫാക്ട്യോ(Poffactio) ഫെയ്സ്ബുക്ക് പേജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook