ദുൽഖർ സൽമാന്റെ ഭാര്യ അമാലിന്റെ ജന്മദിനമാണിന്ന്. അമാലിന് ജന്മദിനാശംസകൾ​ നേരുകയാണ് പൃഥ്വിരാജും നസ്രിയയും.

View this post on Instagram

Happy birthday Amaal! @amaalsalmaan

A post shared by Prithviraj Sukumaran (@therealprithvi) on

Read More: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ

ജന്മദിനാശംസകൾ അമാൽ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്പതികളുടെ ഫ്‌ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍. 2017 മേയ് 5ന് ദുൽഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook