അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയ മലയാള സിനിമയിലേക്ക് മടങ്ങിവരികയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്. നസ്രിയയെയും പൃഥ്വിരാജിനെയും ചിത്രങ്ങളിൽ കാണാം.

Read More: പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി: ഇനി ‘ഊട്ടി ഡേയ്സ്’

പൃഥ്വിരാജാണ് ചിത്രത്തിലെ നായകൻ. പാർവതി, നസ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിവാഹത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍. പുതിയ ചിത്രത്തിന്‍റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

#prithviraj #nazriya #anjalimenon movie #Ooty

A post shared by FilmSquare77 (@filmsquare77) on

പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ചിത്രത്തിന്‍റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേർന്നൊരുക്കുന്നു. ഗാനരചന റഫീക്ക് അഹമ്മദ്.

Still from #Prithviraj – #Nazriya – #AnjaliMenon movie

A post shared by Cinema Media (@cinemamedia) on

മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. മഞ്ചാടിക്കുരുവില്‍ അതിഥി വേഷത്തിലെത്തിയ പൃഥ്വി ചിത്രത്തിലെ കഥ പറച്ചിലുകാരന്‍ കൂടിയായിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ