പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനത്തിന്റെ ഒഫീഷ്യല്‍ ടീസറെത്തി. ജെ.സി.ഡാനിയേലായും മൊയ്തീനുമായും വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത പൃഥ്വിരാജ് വീണ്ടും ഒരു യഥാര്‍ത്ഥ കഥാപാത്രമാകുന്നു എന്നതാണ് വിമാനത്തിന്റെ പ്രത്യേകത.

ജന്മനാ മൂകനും ബധിരനുമായ സജി എന്ന മനുഷ്യന്റെ കഥയാണ് വിമാനം. എന്നാൽ പൃഥ്വിയുടെ സജിയെന്ന കഥാപാത്രത്തിന് സംസാരിക്കാൻ കഴിയും. ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ ജന്മനായുള്ള പരിമിതികള്‍ക്കും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ക്കും മുന്നില്‍ തീവ്രമായ ഇച്ഛാശക്തികൊണ്ട് സജി പിടിച്ചു നിന്നു.

പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് അഭിനയിക്കുന്നത്. ഒപ്പം നെടുമുടി വേണു, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ