Latest News

പൃഥ്വിരാജിന്റെ ‘രണം’ സെപ്റ്റംബറില്‍ എത്തും

മുംബൈ പൊലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്.

ടീസറും ടൈറ്റില്‍ ട്രാക്കും ഇറങ്ങിയപ്പോള്‍ മുതല്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ പൃഥ്വിരാജിന്റെ ‘രണം’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്. കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സമയമായെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ആദ്യവാരം തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ പറയുന്നു.

‘രണ’ത്തിന്റെ ചിത്രീകരണം യുഎസില്‍ വച്ചായിരുന്നു നടന്നത്. ചിത്രീകരണം കഴിഞ്ഞ് സെന്‍സറിങ്ങും പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ പറയുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് രണത്തിന് ലഭിച്ചിരിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

മുംബൈ പൊലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.

ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രം ‘ഇവിടെ’യില്‍ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായിരുന്ന, ‘മണ്‍സൂണ്‍ മാംഗോസി’ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് സംവിധായകന്‍ നിര്‍മല്‍ സഹദേവ്. ശ്യാമപ്രസാദിന്റെ പുതിയ ചിത്രം ഹേയ് ജൂഡിന് തിരക്കഥയൊരുക്കിയതും നിര്‍മലാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj movie ranam to hit theaters in september

Next Story
‘പേരന്‍പ്’ മമ്മൂട്ടിയിലേക്ക് എത്തുന്നതില്‍ പദ്‌മപ്രിയയ്‌ക്കും റോളുണ്ട്Mammootty Peranpu Ram Padmapriya
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express