scorecardresearch
Latest News

ബോക്സ്ഓഫീസിലും കടുവയുടെ വിളയാട്ടം; 40 കോടി കടന്ന് കളക്ഷൻ

ജൂലൈ 7നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്

Prithviraj, Kaduva release

Prithviraj’s Kaduva Box Office collection: തിയേറ്ററുകൾക്ക് ഉണർവ്വേകി കടുവ മുന്നേറുന്നു. ചിത്രം ഇതിനകം ബോക്‌സ് ഓഫീസില്‍ നിന്നും 40 കോടി നേടി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ഈ ചിത്രം അധികം വൈകാതെ 50 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.

ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. രാഷ്ട്രീയ പിന്തുണ ഉപയോഗിച്ച് സ്വന്തം അഭിമാനം രക്ഷിക്കുന്നവന്റെ കഥയാണ് കടുവ പറയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ അപമാനിക്കുന്ന സംഭാഷണം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാൽ തെറ്റ് മനസ്സിലാക്കി പൃഥ്വിരാജും ചിത്രത്തിന്റെ അണിയറപ്രവർത്തകരും മാപ്പ് പറയുകയും ആ സംഭാഷണം ചിത്രത്തില്‍ നിന്ന് ഒഴുവാക്കുകയും ചെയ്തിരുന്നു

ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സംയുക്ത വര്‍മ, വിവേക് ഒബ്‌റോയ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണ്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റര്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന. സംഗീത സംവിധാനം ജേക്സ് ബിജോയ്‌.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj movie kaduva earns over rs 40 crore worldwide