പൃഥ്വിരാജ് നായകനായെത്തുന്ന ഹൊറർ ചിത്രമാണ് എസ്ര. ഫെബ്രുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുക. അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായിക്കഴിഞ്ഞു. ഒരു കോടിയിലധികം പേർ ഇതിനോടകം ട്രെയിലർ കണ്ടുകഴിഞ്ഞു. 37 ദിവസങ്ങൾ കൊണ്ടാണ് എസ്രയുടെ ഈ നേട്ടം.

1.32 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ജയ് കെയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ തമിഴ് നടി പ്രിയ ആനന്ദാണ് നായിക. ടൊവിനോ തോമസ്, വിജയരാഘവൻ എന്നിവരാണ് ചിത്രത്തലെ മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ